എയർ ഇന്ത്യ ഡൽഹി – ഖൊരക്പൂർ സർവീസ് തുടങ്ങി

Posted on: January 16, 2016

Air-India-ATR-72-600-Big

ന്യൂഡൽഹി : എയർ ഇന്ത്യ ഡൽഹി – ഖൊരക്പൂർ സർവീസ് തുടങ്ങി. എടിആർ 72-600 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടായിരിക്കും.

ഉച്ചയ്ക്ക് 12.15 ന് ഡൽഹിയിൽ പുറപ്പെടുന്ന വിമാനം (എഐ 9809) 2.15 ന് ഖൊരക്പൂരിലെത്തും. തിരിച്ച് 2.45 ന് പുറപ്പെടുന്ന വിമാനം (എഐ 9810) വൈകുന്നേരം 4.45 ന് ഡൽഹിയിൽ എത്തിച്ചേരും.