യുണൈറ്റഡ് എയർലൈൻസ് ദുബായ് സർവീസ് നിർത്തുന്നു

Posted on: December 10, 2015

United-Airlines-Big-a

ദുബായ് : യുഎസ് വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് ജനുവരി അവസാനത്തോടെ വാഷിംഗ്ടൺ – ദുബായ് സർവീസ് നിർത്തുന്നു. ഇതോടെ ജിസിസി രാജ്യങ്ങളിലേക്കുള്ള യുഎസ് വിമാനക്കമ്പനികളുടെ എല്ലാ സർവീസുകളും നിലയ്ക്കും.

യുഎസ് ഗവൺമെന്റ് കരാർ ജെറ്റ്ബ്ലൂ എയർവേസിനും എമിറേറ്റ്‌സിനും നൽകിയതിനു തൊട്ടുപിന്നാലെയാണ് യുണൈറ്റഡ് എയർലൈൻസിന്റെ നടപടി. പുതിയ കരാർ പ്രകാരം ജിസിസി രാജ്യങ്ങളിലെ 15,000 യുഎസ് ഗവൺമെന്റ് ജീവനക്കാരുടെ യാത്ര ഇനി എമിറേറ്റ്‌സ് വഴിയായിരിക്കും.

ഗൾഫ് വിമാനക്കമ്പനികൾ വൻതോതിൽ സർക്കാർ സബ്‌സിഡി സ്വീകരിക്കുകയും കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നതായും നേരത്തെ ഡെൽറ്റ എയർലൈൻസും അമേരിക്കൻ എയർലൈൻസും ആരോപിച്ചിരുന്നു.