മാരുതി 15,000 കോടിയുടെ മൂലധന നിക്ഷേപം നടത്തും

Posted on: November 30, 2015

Maruti-Suzuki-Showroom-Big

ന്യൂഡൽഹി : മാരുതി സുസുക്കി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. കാർ ഉത്പാദനം ഇപ്പോഴത്തെ 1.1 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് 2020 ൽ 2 ദശലക്ഷം കാറുകളായി വർധിപ്പിക്കും.

ഒപ്പം ഡീലർഷിപ്പ് ശൃംഖലയും ലോജിസ്റ്റിക്‌സും വികസിപ്പിക്കും. മൊത്തം നിക്ഷേപം 30,000 കോടി വരുമെങ്കിലും പകുതി തുക ഡീലർ നിക്ഷേപമായിരിക്കും.