കാൻസർ ഭീഷണി : പൊട്ടാസ്യം ബ്രോമേറ്റിന് വിലക്ക്

Posted on: May 25, 2016

Bread-Big

ന്യൂഡൽഹി : ബ്രെഡുകളിൽ കാൻസറിന് കാരണമായേക്കാവുന്ന പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ രാസപദാർത്ഥത്തിന്റെ ഉപയോഗം നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കാവുന്ന വസ്തുക്കളുടെ ലിസ്റ്റിൽ നിന്നും പൊട്ടാസ്യം ബ്രോമേറ്റ് നീക്കം ചെയ്യാൻ ഭക്ഷ്യസുരക്ഷ, ഗുണമേന്മ അഥോറിട്ടി ശിപാർശ ചെയ്തു.

രണ്ട് ആഴ്ചയ്ക്കുള്ളിൽ നിരോധനം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ഡൽഹിയിൽ വിൽക്കുന്ന 38 തരം ബ്രെഡുകളിൽ 84 ശതമാനത്തിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.