ഡൽഹി – ദുർഗാപൂർ സർവീസുമായി എയർഇന്ത്യ

Posted on: November 27, 2015

Alliance-Air-ATR-42-aircraf

കോൽക്കത്ത : എയർ ഇന്ത്യ ഡിസംബർ 27 മുതൽ ഡൽഹി – ദുർഗാപൂർ സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമായിരിക്കും. 48 സീറ്റുകളുള്ള എടിആർ-42 എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്. എയർ ഇന്ത്യയുടെ സബ്‌സിഡയറിയായ അലയൻസ് എയറാണ് സർവീസ് ഓപറേറ്റ് ചെയ്യുന്നത്.

കോൽക്കത്തയിൽ നിന്നും 170 കിലോമീറ്റർ അകലെയാണ് പുതുതായി പണിതീർത്ത ദുർഗാപൂരിലെ കാസി നസ്‌റുൾ ഇസ്‌ലാം എയർപോർട്ട്. ബംഗാൾ എയ്‌റോട്രോപോളിസ് പ്രോജക്ട്‌സ് ആണ് ദുർഗാപൂർ എയർപോർട്ട് പ്രമോട്ട്‌ചെയ്യുന്നത്.