അലയൻസ് എയർ 5 എടിആർ വിമാനങ്ങൾ വാങ്ങുന്നു

Posted on: November 27, 2017

ന്യൂഡൽഹി : എയർ ഇന്ത്യയുടെ പ്രാദേശിക വിമാനസർവീസായ അലയൻസ് എയർ 5 എടിആർ വിമാനങ്ങൾ കൂടി വാങ്ങുന്നു. ഇപ്പോൾ 15 എടിആർ 72-600 വിമാനങ്ങളാണ് അലയൻസ് എയർ ഫ്‌ളീറ്റിലുള്ളത്. അടുത്ത വർഷം അവസാനത്തോടെ പുതിയ വിമാനങ്ങൾ ഫ്‌ളീറ്റിൽ ഉൾപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

പ്രതിദിനം 89 സർവീസുകളാണ് ഇപ്പോൾ അലയൻസ് എയർ ഓപ്പറേറ്റ് ചെയ്യുന്നത്. റീജണൽ കണക്ടിവിറ്റി വർധിപ്പിക്കാനുള്ള ഉഡാൻ സ്‌കീമിന്റെ ഭാഗമായി ഡൽഹി – ആഗ്ര ഉൾപ്പടെ നിരവധി പുതിയ സർവീസുകളും അലയൻസ് എയർ ലക്ഷ്യമിടുന്നു.