അലയൻസ് എയർ ചെന്നൈ – ജാഫ്‌ന സർവീസ് തുടങ്ങി

Posted on: November 12, 2019

ചെന്നൈ : എയർ ഇന്ത്യയുടെ സബ്‌സിഡയറിയായ അലയൻസ് എയർ ചെന്നൈ – ജാഫ്‌ന സർവീസ് തുടങ്ങി. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലായിരിക്കും സർവീസുകൾ. ഇന്ത്യ 41 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജാഫ്‌നയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നത്.

അലയൻസ് എയറിന്റെ ആദ്യ ഇന്റർനാഷണൽ സർവീസാണിത്. രാജ്യത്തെ 53 ഡെസ്റ്റിനേഷനുകളിലേക്കായി 113 ഫ്‌ളൈറ്റുകളാണ് അലയൻസ് എയർ ഓപ്പറേറ്റ് ചെയ്യുന്നത്.

TAGS: Alliance Air |