ഷിർദി എയർപോർട്ട് തുറന്നു

Posted on: October 1, 2017

മുംബൈ : മഹരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ പുതുതായി നിർമ്മിച്ച ഷിർദി എയർപോർട്ടിന്റെ ഉദ്ഘാടനം രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിർവഹിച്ചു. തുടർന്ന് അലയൻസ് എയർ മുംബൈയിലേക്ക് ആദ്യ സർവീസ് നടത്തി

2,500 മീറ്റർ നീളമുള്ള റൺവേ എയർബസ് എ 320, ബോയിംഗ് ബി 737 തുടങ്ങിയ നാരോ ബോഡി എയർക്രാഫ്റ്റുകൾക്ക് ഉപയോഗിക്കാനാകും. മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെന്റ് കമ്പനിയാണ് എയർപോർട്ട് വികസിപ്പിച്ചത്. 350 കോടി രൂപയാണ് നിർമണച്ചെലവ്. ഇതിൽ 50 കോടി രൂപ ശ്രീ സായിബാബ സൻസ്ഥാൻ ട്രസ്റ്റിന്റെ സംഭാവനയാണ്.

പ്രതിദിനം 60,000 തീർത്ഥാടകരാണ് ഷിർദിയിലെത്തുന്നത്. ഇവരിൽ 10-12 ശതമാനം വിമാനസർവീസുകളെ ആശ്രയിക്കുമെന്നാണ് വിലയിരുത്തൽ. മുംബൈയിൽ നിന്ന് ഷിർദിയിലേക്ക് റോഡ് മാർഗം വേണ്ട അഞ്ച് മണിക്കൂർ സമയം വിമാനമാർഗം ആകുമ്പോൾ 40 മിനിട്ടായി കുറയും.