സോണി ഓണം ഓഫർ

Posted on: August 4, 2014

Sony-onam-B

കൊച്ചി : ഓണത്തോടനുബന്ധിച്ച് ടിവി, സ്മാർട്ട്‌ഫോൺ, ക്യാമറ, ഹോംതീയേറ്റർ തുടങ്ങിയ ഉത്പന്ന ശ്രേണികളിൽ സോണി ആവേശകരമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഓരോ സോണി ഉത്പന്നങ്ങൾ വാങ്ങുമ്പോഴും ബ്ലൂ – റേ പ്ലേയേഴ്‌സ്, വയർലെസ് ഹെഡ്‌ഫോണുകൾ തുടങ്ങിയ സമ്മാനങ്ങൾ സൗജന്യമായി ലഭിക്കും.

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഓണക്കാലത്ത് 200 കോടിയുടെ വിൽപനയാണ് സോണി ലക്ഷ്യമിടുന്നത്. കേരളത്തിലെ മൊത്തം വിൽപനയുടെ 45 ശതമാനത്തോളം വരുമിത്. വിതരണശൃംഖലയുടെ എണ്ണം 475ൽനിന്ന് 650 ആക്കി. ഈ സാമ്പത്തിക വർഷം മുൻവർഷത്തെക്കാൾ 48 ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് സോണി ഇന്ത്യ സെയിൽസ് വിഭാഗം മേധാവി സുനിൽ നയ്യാർ വെളിപ്പെടുത്തി.

നിരവധി നൂതന ഉത്പന്നങ്ങളാണ് സോണി ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 4കെ ബ്രാവിയ ശ്രേണി, ഡി ടി എച്ച് തീയേറ്റർ സിസ്റ്റം, സോണി ആൽഫ 7എസ്, ആർ എക്‌സ് 100 എം 3 പോലുള്ള പുതിയ ക്യാമറ മോഡലുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

സോണി ഉത്പന്നനിരയും ഓണം ഓഫറുകളും

ബ്രാവിയ

നടപ്പുസാമ്പത്തിക വർഷം 63,000 ബ്രാവിയ യൂണിറ്റുകൾ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിലൂടെ കേരളത്തിൽ കഴിഞ്ഞവർഷത്തിലുണ്ടായിരുന്നതിനെക്കാളും 64ശതമാനം വളർച്ച കൈവരിക്കാമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 22 മുതൽ 28 ഇഞ്ച് വരെ പി, ആർ ശ്രേണികളിലായി എട്ട് ചെറിയ സ്‌ക്രീൻ ഫ്‌ലാറ്റ് പാനൽ ടിവികളാണ് സോണി ഓണത്തിനായി പുറത്തിറക്കിയിരിക്കുന്നത്. 13,900 രൂപയിൽനിന്നാണ് വിലനിലവാരം ആരംഭിക്കുന്നത്. മിഴിവാർന്ന ഡിസ്‌പ്ലേ, ഡൈനാമിക്കായ ശ്രേണി, സവിശേഷമായ വെഡ്ജ് ഡിസൈൻ, ബിൽറ്റ് ഇൻ കാമറ തുടങ്ങിയ സവിശേഷതകളോടെയുള്ള 9000 സീരിസ് 4കെ മോഡലുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഓഫറുകൾ : 28 ഇഞ്ചിലും അതിൽ താഴെയുമുള്ള സ്‌ക്രീൻ സൈസിനോടൊപ്പം 8 ജി ബി പെൻഡ്രൈവ്. 32 ഇഞ്ച് സ്്ക്രീൻ സൈസുള്ള ടിവികൾക്കൊപ്പം ഹെഡ്‌ഫോൺ. 40ആർ 482/ 42ഡബ്ലിയു 700/ 48 ആർ 482/ 48ഡബ്ലിയു 600/ 50ഡബ്ലിയു 800 വാങ്ങുമ്പോൾ സോണി ക്രോസ് ഫോൾഡബിൾ ഹെഡ്‌ഫോൺ, മൈക്ക് ഉൾപ്പെടെ സൗജന്യമായി നൽകും.

40ഡബ്ലിയു 900/ 46ഡബ്ലിയു 950/ 55ഡബ്ലിയു950 ബി വാങ്ങുമ്പോൾ സോണി കോഡ്‌ലെസ് ഹെഡ്‌ഫോൺ സൗജന്യം. 4കെ എക്‌സ് 8500 സീരിസ് വാങ്ങുമ്പോൾ ബ്ലൂ – റേ പ്ലെയറും അഞ്ച് 4കെ മാസ്റ്റേഡ് സിനിമികൾ. എക്‌സ് 9004 എ & എക്‌സ് 9000 ബി സീരിസ് വാങ്ങുമ്പോൾ ബ്ലൂ – റേ പ്ലേയറും ത്രി ഇൻ വൺ ഹെഡ് ഫോണുകൾ.

1,999 രൂപ ഡൗൺ പേമെന്റോടെ പ്രത്യേക ഫിനാൻസ് ഓഫർ ; 12/4, 18/4 ഇഎംഐ ഓപ്ഷനുമുണ്ട്.

എക്‌സ്പീരിയ

മുൻവർഷത്തെ അപേക്ഷിച്ചു 45 ശതമാനം വളർച്ചയുടെ ലക്ഷ്യത്തിൽ, എക്‌സ്പീരിയ 26,000 യൂണിറ്റുകൾ വിറ്റഴിക്കാം എന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
ഓഫറുകൾ: എക്‌സ്പീരിയ ഇസഡ്2, ഇസഡ്1 എന്നിവയ്‌ക്കൊപ്പം സൗജന്യ പോർട്ടബിൾ ചാർജർ.

എക്‌സ്പീരിയ ടി2 അൾട്രാ, എക്‌സ്പീരിയ എം2, എക്‌സ്പീരിയ എം, എക്‌സ്പീരിയ ഇ1 എന്നിവയ്‌ക്കൊപ്പം സോണി ഹെഡ്‌ഫോണുകൾ സൗജന്യം.
എക്‌സ്പീരിയ ഇസഡ്1 കോംപാക്ടിനൊപ്പം 1590 രൂപ വിലയുള്ള പോർട്ടബിൾ ചാർജറും പ്രീമിയം കേസും സൗജന്യം.

എക്‌സ്പീരിയ ടി 3യോടൊപ്പം 5889 രൂപ വിലയുള്ള സോണി സ്മാർട്ട്ബാൻഡും പ്രീമിയം കേസും സൗജന്യം. എക്‌സ്പീരിയ സി ക്കൊപ്പം 8 ജിബി മൈക്രോ എസ് ഡി കാർഡ് സൗജന്യം. എക്‌സ്പീരിയ ഇസഡ് 2 ടാബ്‌ലറ്റിനോടൊപ്പം പ്രീമിയം കേസ്.

ബജാജ് ഫിൻസെർവിൽനിന്ന് 12/4, 18/4 ഇ എം ഐ ഓപ്ഷനിൽ 2,999 രൂപ ഡൗൺ പേമെന്റിലും പ്രത്യേക ഫിനാൻസ് ഓഫർ. കൂടാതെ എല്ലാ ഉത്പന്നങ്ങൾക്കും തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകളിൽ ആകർഷകമായ ഇഎംഐ ഓഫറുകളും ലഭ്യമാണ്.