ഒമാൻ എയർ 800 ജീവനക്കാരെ റിക്രൂട്ട്‌ചെയ്യാൻ ഒരുങ്ങുന്നു

Posted on: November 16, 2015

Oman-Air-B-737-800-big

മസ്‌ക്കറ്റ് : ഒമാൻ എയർ വികസനത്തിന്റെ ഭാഗമായി 800 ജീവനക്കാരെ റിക്രൂട്ട്‌ചെയ്യും. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, ടിക്കറ്റിംഗ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് നിയമനം. ഇപ്പോൾ ഒമാൻ എയറിന്റെ പൈലറ്റുമാരിൽ 50 ശതമാനവും എൻജിനീയർമാരിൽ 65 ശതമാനവും ഒമാനികളാണ്.

ഫ്‌ലീറ്റ് സൈസ് ഇപ്പോഴത്തെ 41 ൽ നിന്ന് 2017 ൽ 70 ആയി വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം ജീവനക്കാരുടെ എണ്ണം 6500 ജീവനൽ നിന്ന് 7300 ആയി വർധിപ്പിക്കും.