ബാങ്ക് മസ്ക്കറ്റിന് ജിസിസിയിലെ ബെസ്റ്റ് എംപ്ലോയർ ബ്രാൻഡ് അവാർഡ്

Posted on: November 16, 2015

Bank-Muscat-GCC-Best-Employ

മസ്‌ക്കറ്റ് : ഒമാനിലെ ബാങ്ക് മസ്‌ക്കറ്റിന് ജിസിസി രാജ്യങ്ങളിലെ മികച്ച തൊഴിൽദാതാവായ ബ്രാൻഡിനുള്ള അവാർഡ് ലഭിച്ചു. സിഎംഒ ഏഷ്യയുടെ എംപ്ലോയർ ബ്രാൻഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ബാങ്ക് മസ്‌ക്കറ്റ് പിന്തുടരുന്ന മാനവശേഷിവികസന നയങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് ഡിജിഎം സലിം അൽ കാബി പറഞ്ഞു.

ബാങ്ക് മസ്‌ക്കറ്റിൽ 3,554 ജീവനക്കാരാണുള്ളത്. ഇവരിൽ 93.75 ശതമാനും പേരും ഒമാൻ പൗരൻമാരാണ്. കൂടാതെ ജീവനക്കാരിൽ 47.5 ശതമാനം പേരും വനിതകളാണ്. മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്തി കാലത്തിന്റെ വെല്ലുവിളികൾ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള പരിശീലനം നൽകിയാണ് ബാങ്ക് മസ്‌ക്കറ്റ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.