29
Monday
April 2024
April 2024
സ്പൈസ്ജെറ്റ് ടിക്കറ്റ് ഓഫർ
Posted on: October 27, 2015
ന്യൂഡൽഹി : ദീപാവലി പ്രമാണിച്ച് സ്പൈസ്ജെറ്റ് ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നേരിട്ടുള്ള സർവീസുകളിൽ 749 രൂപ മുതലുള്ള (നികുതികൾ പുറമെ) ആഭ്യന്തര യാത്രാ ടിക്കറ്റുകൾക്കും 3,999 രൂപ മുതലുള്ള (എല്ലാം ഉൾപ്പെടെ) രാജ്യാന്തര ടിക്കറ്റുകൾക്കുമാണ് ഓഫർ. ഇതിനായി 3,00,000 ലക്ഷത്തിലധികം സീറ്റുകളാണ് സ്പൈസ്ജെറ്റ് മാറ്റിവച്ചിട്ടുള്ളത്.
മൊബൈൽ ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 3 ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും. ഈ ഓഫർ പ്രകാരമുള്ള ടിക്കറ്റുകൾ നോൺ റീഫണ്ടബിളാണ്. ഒക്ടോബർ 29 ന് അർധരാത്രി വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ കാലാവധി 2016 ഫെബ്രുവരി ഒന്നു മുതൽ ഒക്ടോബർ 29 വരെയാണ്.
TAGS: Diwali Sale Dhamaka | Spicejet | Spicejet Ticket Offer |
News in this Section
Related News
Trending News