ക്രെഡിമാക്‌സ് – ലുലു കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്

Posted on: October 4, 2015

Lulu-Credimax-Co-Branded-Cr

മനാമ : ലുലു ഗ്രൂപ്പും ക്രെഡിമാക്‌സും ചേർന്ന് ബഹ്‌റിനിൽ കോ ബ്രാൻഡഡ് ക്രെഡിറ്റ് വിപണിയിൽ അവതരിപ്പിച്ചു. ക്രെഡിമാക്‌സിന്റെ ആദ്യത്തെ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ആണിത്.

മാസ്റ്റർ കാർഡ് പിന്തുണയുള്ള ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബഹ്‌റിനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ നടത്തുന്ന എല്ലാ ഇടപാടുകൾക്കും രണ്ട് ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും.

ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻസ് ഓഫീസർ വി. നന്ദകുമാർ, ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജുസർ രൂപവാല, യൂസഫ് അലി മിർസ (ക്രെഡിമാക്‌സ്) എന്നിവർ ചേർന്ന് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് കാർഡുകൾ പുറത്തിറക്കി. ലുലു ഗ്രൂപ്പ് ഒമാനിൽ ബാങ്ക് മസ്‌ക്കറ്റുമായി ചേർന്ന് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിട്ടുണ്ട്.