ഹോണ്ടയും ശ്രീറാംസിറ്റിയും തമ്മിൽ റീട്ടെയ്ൽ ഫിനാൻസ് സഖ്യം

Posted on: September 17, 2015

Honda-Motorcycle-Sriram-cit

ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ ഇരുചക്രവാഹനങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസുമായി ധാരണയിലെത്തി. പുതിയ ഇരുചക്രവാഹനങ്ങൾക്കും ഉപയോഗിച്ചവയ്ക്കും വായ്പ ലഭ്യമാകും. ശ്രീറാം സിറ്റിയുടെ 1000 ൽപ്പരം ശാഖകളിലൂടെ ഹോണ്ട ഉപഭോക്താക്കൾക്ക് വായ്പ സ്വീകരിക്കാനാകും.

ഹോണ്ട സിബി ഷൈൻ 5,999 രൂപയുടെ ഡൗൺപേമെന്റിൽ 999 രൂപ ഇഎംഐ പ്രകാരം വായ്പ ലഭിക്കും. 36 മാസത്തെ തിരിച്ചടവ് കാലാവധി ലഭിക്കും. ഈ ഉത്സവകാല ഓഫർ പ്രകാരം 7,300 രൂപയുടെ നേട്ടം സിബി ഷൈൻപഭോക്താക്കൾക്ക് ലഭിക്കും. ഉപയോഗിച്ച ഇരുചക്രവാഹനങ്ങൾക്ക് സ്‌പെഷൽ സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്.

ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്കൊപ്പം അവ സൗകര്യപൂർവം സ്വന്തമാക്കാനുള്ള അവസരവും ഹോണ്ട ഒരുക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ശ്രീറാം സിറ്റിയുമായുള്ള കൂട്ടുകെട്ട് എന്ന് ഹോണ്ട മോട്ടോർസൈക്കിൾ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് & മാർക്കറ്റിംഗ്) വൈ. എസ്. ഗുലേറിയ പറഞ്ഞു.