വൈ. എസ്. ചക്രവര്‍ത്തി ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് എംഡി

Posted on: July 2, 2019

 

മുംബൈ:   ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറും
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി വൈ. എസ്. ചക്രവര്‍ത്തിയെ നിയമിച്ചു. നിലവില്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ്  ഓഫീസറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ചക്രവര്‍ത്തി.

സാമ്പത്തിക സേവന രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ പ്രവൃത്തി പരിചയമുണ്ട് ചക്രവര്‍ത്തിക്ക്. 2010 മുതല്‍ ശ്രീറാം ഹൗസിങ് ഫിനാന്‍സില്‍ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു. 1991ലാണ് ശ്രീറാം ഗ്രൂപ്പില്‍ സേവനം ആരംഭിക്കുന്നത്. 2010 മുതല്‍ കമ്പനിയുടെ ബിസിനസ് മേധാവിയും ചീഫ് ഓപ്പറേറ്റിംഗ്  ഓഫീസറുമായി.