ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ്

Posted on: October 13, 2022

കൊച്ചി: ഇരുചക്രവാഹന വായ്പ ധാതാക്കളായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് (ശ്രീറാം സിറ്റി) ആകര്‍ഷകമായ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. പലിശ നിരക്ക് 5.5 ശതമാനമായി കുറക്കുകയും ഇ.എം.ഐ തിരിച്ചടവുകള്‍ സമയബന്ധിതമായി നല്‍കുന്നവര്‍ക്ക് ഒരു ഇ.എം.ഐ തിരിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്.

അതോടൊപ്പം തല്‍ക്ഷണ ലോണ്‍ വിതരണം, സീറോ പ്രോസസ്സിംഗ് ഫീ, സീറോ ഡോക്യുമെന്റേഷന്‍ ചാര്‍ജുകള്‍, സീറോ അഡ്വാന്‍സ് ഇഎംഐ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകള്‍ നവംബര്‍ 30 വരെയാണ് ലഭ്യമാകുന്നത്.