വിസ്താര നാല് വിമാനങ്ങളുടെ പറക്കൽ അനുമതിക്ക് അപേക്ഷ നൽകി

Posted on: August 24, 2015

Vistara-Airlines-in-Ground-

മുംബൈ : വിസ്താര നാല് വിമാനങ്ങൾക്ക് പറക്കൽ അനുമതി തേടി ഡിജിസിഎയ്ക്ക് അപേക്ഷ നൽകി. ഫുൾ സർവീസ് എയർലൈനായ വിസ്താരയിൽ 16 ബിസിനസ് ക്ലാസ്, 36 പ്രീമിയം ഇക്‌ണോമി ക്ലാസ്, 96 ഇക്‌ണോമി ക്ലാസ് സീറ്റ് ക്രമീകരണങ്ങളാണുള്ളത്.

ഇപ്പോൾ ആറ് വിമാനങ്ങൾ ഉപയോഗിച്ച് പ്രതിവാരം 245 സർവീസുകളാണ് ഓപറേറ്റ് ചെയ്യുന്നത്. അനുമതി ലഭിക്കുന്നതോടെ പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് ആരംഭിക്കാനും നിലവിലുള്ള റൂട്ടുകളിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും കഴിയുമെന്ന് വിസ്താര വക്താവ് പറഞ്ഞു.

TAGS: DGCA | Vistara |