സ്‌പൈസ്‌ജെറ്റ് ഫ്രീഡം ടു ഫ്‌ളൈ ഓഫർ

Posted on: August 20, 2015

Spicejet-Freedomt-to-Fly-Of

ചെന്നൈ : സ്‌പൈസ്‌ജെറ്റ് 799 രൂപ മുതൽ ആരംഭിക്കുന്ന ഫ്രീഡം ടു ഫ്‌ളൈ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ നിരക്കിൽ നികുതികൾ ഉൾപ്പെട്ടിട്ടില്ല. ഒരു ലക്ഷം സീറ്റുകളാണ് ഈ ഓഫർ പ്രകാരം മാറ്റിവച്ചിട്ടുള്ളത്. മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഡിസ്‌ക്കൗണ്ട് കൂടി ലഭിക്കും.

ഇന്നു അർധരാത്രി വരെ മാത്രമെ ഈ ഓഫറിന് പ്രാബല്യമുണ്ടാവുകയുള്ളു. 2015 ഓഗസ്റ്റ് 25 മുതൽ 2016 മാർച്ച് 26 വരെയാണ് യാത്രാകാലാവധി. സ്‌പൈസ്‌ജെറ്റ് നെറ്റ്‌വർക്കിലെ ഡയറക് ട് ഫ്‌ളൈറ്റുകൾക്ക് മാത്രമെ ഓഫർ ബാധകമാകുകയുള്ളു.