സ്റ്റാർട്ടപ് വില്ലേജ് സംരംഭക സംസ്‌കാരമുണ്ടാക്കി: കേന്ദ്രമന്ത്രി ഗിരിരാജ്

Posted on: July 14, 2015

Startup-Village-receives-Mi

കൊച്ചി : ലോകം സംരംഭക സംസ്‌കാരത്തിലേക്ക് പോകുമ്പോൾ ഇന്ത്യയും ഒട്ടും പിന്നിലല്ലെന്ന് കൊച്ചിസ്റ്റാർട്ടപ് വില്ലേജ് തെളിയിച്ചിരിക്കുകയാണെന്ന് കേന്ദ്ര ചെറുകിട-ഇടത്തരം സംരംഭ വകുപ്പു മന്ത്രി ശ്രീഗിരിരാജ്‌സിംഗ്‌വ്യക്തമാക്കി. സംരംഭകരും തൊഴിൽദാതാക്കളുമാകുന്നതിനുള്ള ആത്മവിശ്വാസം സ്റ്റാർട്ടപ് വില്ലേജ് യുവാക്കളിൽ വളർത്തിയെടുത്തിട്ടുണ്ടെന്ന് അവിടംസന്ദർശിച്ച മന്ത്രി അഭിപ്രായപ്പെട്ടു.

കളമശേരിയിലെ സ്റ്റാർട്ടപ് വില്ലേജിൽ 20 മിനിട്ടോളം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ ഈ വകുപ്പിന്റെചുമതലയുള്ള കേന്ദ്രമന്ത്രി ശ്രീകൽരാജ് മിശ്ര വില്ലേജ് സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

പ്രാരംഭഘട്ടത്തിൽ സംരംഭക സ്ഥാപനങ്ങൾക്കുവേണ്ട അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ സ്റ്റാർട്ടപ് വില്ലേജിന് കഴിഞ്ഞിട്ടുണ്ടെന്ന് ചെയർമാൻ സഞ്ജയ്‌വിജയകുമാർ ചൂണ്ടിക്കാട്ടി.

സ്റ്റാർട്ടപ്‌വില്ലേജ് പോലുള്ള ഇൻകുബേറ്ററുകൾ കാലഘട്ടത്തിന്റെആവശ്യമാണെന്ന് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി സിഇഒ പ്രണവ്കുമാർ പറഞ്ഞു.