മഹീന്ദ്രാ ഫസ്റ്റ് ചോയ്‌സ് തിരുവല്ലയിൽ

Posted on: November 26, 2013

Tiruvalla-Mahindra-First-Ch

സർട്ടിഫൈഡ് യൂസ്ഡ് കാർ കമ്പനിയായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസിന്റെ കേരളത്തിലെ പതിനേഴാമത് ഡീലർഷിപ്പ് തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു. 4500 ചതുരശ്ര അടിയിൽ എം.സി റോഡിന് അഭിമുഖമായി ജുവൽ മോട്ടോഴ്‌സ് ആണ് ഷോറൂം സജ്ജമാക്കിയിരിക്കുന്നത്.

കേരളത്തിൽ മാസം തോറും പുനർവിൽപന നടക്കുന്ന 8,000 കാറുകളിൽ 500 എണ്ണം തിരുവല്ല മേഖലയിലായതിനാൽ തങ്ങളുടെ തന്ത്രപ്രധാന വിപണികളിൽ ഒന്നാണിതെന്ന് ഫസ്റ്റ് ചോയ്‌സ് ഫ്രാഞ്ചൈസി ഓപ്പറേഷൻസ് ദേശീയ മേധാവി തരുൺ നഗർ പറഞ്ഞു.

മഹീന്ദ്രയുമായി സഹകരിച്ച് കോട്ടയത്തെ ഔട്ട്‌ലെറ്റിനു ശേഷം തിരുവല്ലയിൽ പ്രവർത്തനം തുടങ്ങുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജൂവൽ മോട്ടോഴ്‌സ് ഡയറക്ടർമാരായ ഷൈജി കുര്യാക്കോസും, നോബി തോമസും അഭിപ്രായപ്പെട്ടു. തിരുവല്ല നഗരസഭാ അദ്ധ്യക്ഷ ഡെൽസി സാം, കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എം.പി, ജോസഫ് എം. പുതുശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.