മഹീന്ദ്ര ഫസ്റ്റ് ചോയസ് വീൽസ് 28-ാമത് ഔട്ട്‌ലെറ്റ് വെഞ്ഞാറമൂട്

Posted on: March 18, 2015

Mahindra-First-Choice-Showr

തിരുവനന്തപുരം : പ്രമുഖ മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർ വിപണന കമ്പനിയായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് കേരളത്തിലെ 28 -ാമത് ഔട്ട്‌ലറ്റ് തിരുവനന്തപുരം വെഞ്ഞാറമൂട് തുറന്നു. 6000 ചതുരശ്ര അടി വിസ്തീർണമുള്ള സ്പീഡ് കാർ ഔട്ട്‌ലെറ്റ് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് സീനിയർ വൈസ് പ്രസിഡന്റ് യത്തീൻ ഛദ്ദ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ നാലാമത്തെ ഡീലർഷിപ്പാണിത്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കാസർകോട് തുടങ്ങിയ സ്ഥലങ്ങളാണ് കമ്പനി ഇനി ലക്ഷ്യമിടുന്നതെന്ന് യത്തീൻ ഛദ്ദ പറഞ്ഞു.

യൂസ്ഡ് കാറുകൾക്കൊപ്പം ഫിനാൻസ്, ഇൻഷുറൻസ്, അക്‌സസറീസ്, മറ്റ് ഡോക്യുമെന്റേഷനുകൾ തുടങ്ങി എല്ലാവിധ സേവനങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസി വഴി നല്കുമെന്ന് സ്പീഡ് കാർസ് മേധാവികളായ നിഷ സുരേഷും, സംഗീത എം.ജിയും പറഞ്ഞു.