കുര്യൻ ജോൺ മേളാംപറമ്പിലിന് അവാർഡ്

Posted on: June 28, 2015

Kurian-John-Melamparambil-B

കൊച്ചി : പദ്ശ്രീ കുര്യൻ ജോൺ മേളാംപറമ്പിലിന് മികച്ച സാമൂഹ്യസേവനത്തിനുള്ള ബാങ്ക് ഓഫ് ബറോഡയുടെ സൺ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജൂലൈ 20 ന് മുംബൈ എൻസിപിഎ ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മേളം ചാരിറ്റീസ്, മേളം ഗ്രൂപ്പ് എന്നിവയുടെ സ്ഥാപകനാണ്.