റോയ് കിന്നിയർ എയർ സീഷെൽസ് സിഇഒ

Posted on: June 27, 2015

Air-Seychelles-Roy-Kinnear-

അബുദാബി : എയർ സീഷെൽസ് സിഇഒയായി റോയ് കിന്നിയറെ നിയമിച്ചു. ഇത്തിഹാദ് എയർവേസ് സീനിയർ വൈസ്പ്രസിഡന്റാണ്. ജൂലൈ ഒന്നിന് കിന്നിയർ ചുമതലയേൽക്കും.

എയർ സീഷെൽസിനെ ലാഭത്തിലാക്കിയ ശേഷമാണ് നിലവിലുള്ള സിഇഒ മനോജ് പാപ്പ വിരമിക്കുന്നത്. എയർ സീഷെൽസിന്റെ 40 ശതമാനം ഓഹരികൾ ഇത്തിഹാദിന്റെ നിയന്ത്രണത്തിലാണ്.