കെഎഫ്‌സി ചിക്കൻ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്

Posted on: June 26, 2015

KFC-Outlet-Big

ഹൈദരാബാദ് : കെഎഫ്‌സി ചിക്കൻ സുരക്ഷിതമല്ലെന്ന് പരിശോധനാ റിപ്പോർട്ട്. തെലുങ്കാനയിൽ നടത്തിയ പരിശോധനയിൽ കെഎഫ്‌സി ചിക്കനിൽ ഇ- കോളി ബാക്ടീരിയയും പകർച്ച രോഗാണുക്കളുടെ സാന്നിധ്യവും കണ്ടെത്തി. 5 സാമ്പിളുകളിലാണ് തെലുങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറിയിൽ പരിശോധന നടത്തിയത്. സന്നദ്ധസംഘടനയായ ബലാല ഹകുള സംഘത്തിന്റെ ആവശ്യപ്രകാരമാണ് പരിശോധന നടത്തിയത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ കെഎഫ്‌സിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ബലാല ഹകുള സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യത്തെ 80 ലേറെ നഗരങ്ങളിലായി 350 ലേറെ കെഎഫ്‌സി ഔട്ട്‌ലെറ്റുകളാണുള്ളത്. അതേസമയം പരിശോധനയെക്കുറിച്ച് അറിയില്ലെന്ന് കെഎഫ്‌സി അറിയിച്ചു. 170 ഡിഗ്രി സെൽഷ്യസിലാണ് പാചകം. അതീവ ശുചിത്വം പാലിക്കുന്നതിനാൽ മൈക്രോ ബാക്ടീരിയ ബാധയ്ക്ക് സാധ്യതയില്ലെന്ന് കെഎഫ്‌സി വക്താവ് വിശദീകരിച്ചു.