5 ഇൻ 1 മീൽ ബോക്‌സുമായി കെഎഫ്‌സി

Posted on: April 1, 2016

KFC-5-in-1-Box-meal-Zinger-

കൊച്ചി : സമ്പൂർണ്ണ മീൽ എന്ന ആശയത്തെ മുൻനിർത്തി കെഎഫ്‌സി 5 ഇൻ 1 മീൽ ബോക്‌സുകൾ പുറത്തിറക്കി. റൈസ് മീൽ ബോക്‌സും സിങ്കർ മീൽ ബോക്‌സുമാണ് 5 ഇൻ 1 മീലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5 ഇൻ 1 റൈസ് മീൽ ബോക്‌സിൽ റൈസ് ആൻഡ് ഗ്രേവി ബൗൾ, ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ (1 പീസ്), ഹോട്ട് വിംഗ്‌സ് (2 പീസ്), ചോക്കോപൈ, റെഗുലർ പെപ്‌സി എന്നിവയാണുള്ളത്. 5 ഇൻ 1 സിങ്കർ മീൽ ബോക്‌സിൽ ചിക്കൻ സിങ്കർ, പൊട്ടറ്റോ ഹാഷ്ബ്രൗൺ (1 പീസ്), ഹോട്ട് വിംഗ്‌സ് (2 പീസ്), ചോക്കോപൈ, റെഗുലർ പെപ്‌സി എന്നിവയും ലഭിക്കും.

വൈവിധ്യമാർന്ന രുചികളിൽ പുറത്തിറങ്ങുന്ന കെഎഫ്‌സിയുടെ 5 ഇൻ 1 മീൽ ബോക്‌സിന് 149 രൂപയാണ് വില. 5 ഇൻ 1 മീൽ ബോക്‌സ് വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കെഎഫ്‌സി,  ക്രാക്ക് ദ കോഡ് എന്ന ഡിജിറ്റൽ പ്രചരണ പരിപാടിയും നടത്തിയിരുന്നു.