കെഎഫ്‌സി ചിസ്സ വിപണിയിൽ

Posted on: December 20, 2015

KFC-Chizza-Big

കൊച്ചി : പുതുവർഷത്തെ വരവേൽക്കാൻ കെഎഫ്‌സിയുടെ പുതിയ ഉത്പന്നമായ കെഎഫ്‌സി ചിസ്സ. ക്രിസ്പി ചിക്കൻ ഫില്ലെറ്റിൽ സ്വാദിഷ്ടമായ ടോപ്പിംഗുകളും, മെൽറ്റഡ് ചീസും സിഗ്‌നേച്ചർ പിസ്സ സോസും ചേർത്താണ് ഈ നൂതന വിഭവം തയാറാക്കിയിട്ടുള്ളത്.

പിസ്സ ബേസിന് പകരം 100 ശതമാനം ചിക്കൻ ബേസിൽ ഈ ഉത്പന്നം തയാറാക്കുന്നത്. ഒറിഗാനോ, ചില്ലിഫ്ളെയ്ക്ക്‌സ് എന്നിവയുടെ രുചിവൈവിധ്യങ്ങളിൽ ലഭ്യമാക്കുന്ന കെഎഫ്‌സി ചിസ്സയുടെ വില 169 രൂപയാണ്.