തെലുങ്കാനയിൽ ലുലുഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണ പ്ലാന്റും മാളും

Posted on: April 14, 2015

Yusaf-Ali-2015-big

ഹാനോവർ : തെലുങ്കാനയിൽ ലുലു ഗ്രൂപ്പ് ഭക്ഷ്യസംസ്‌കരണ പ്ലാന്റും ഷോപ്പിംഗ് മാളും സ്ഥാപിക്കുമെന്ന് പദ്മശ്രീ എം. എ. യൂസഫലി പറഞ്ഞു. ഹാനോവർ മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്തോ – ജർമ്മൻ വ്യാപാരയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിനുള്ളിൽ 2,500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് ജർമ്മൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസംസ്‌കരണ പ്ലാന്റിനായി ഹൈദരബാദിൽ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. വൈകാതെ നിർമാണം ആരംഭിക്കും. ഇതിനു പുറമെ ഹൈദരബാദിൽ രാജ്യാന്തരനിലവാരമുള്ള ഷോപ്പിംഗ് മാളും ലുലുഗ്രൂപ്പിന്റെ പരിഗണനയിലുണ്ടെന്ന് എം. എ. യൂസഫലി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബറിൽ തെലുങ്കാന ഗവൺമെന്റിന്റെ ഉന്നതതല സംഘം അബുദാബിയിൽ  എം. എ. യൂസഫലിയെ സന്ദർശിച്ച് നിക്ഷേപം സംബന്ധിച്ച് ചർച്ചനടത്തിയിരുന്നു.