ഓഹരിവിൽക്കാൻ ഉദേശമില്ലെന്ന് നരേഷ് ഗോയൽ

Posted on: June 25, 2015

Naresh-Goyal-Big

ന്യൂഡൽഹി : ജെറ്റ് എയർവേസിന്റെ ഓഹരി വിൽക്കാൻ ഉദേശമില്ലെന്ന് ചെയർമാൻ നരേഷ് ഗോയൽ. ജെറ്റ് എയർവേസിലെ ഓഹരിപങ്കാളിത്തം വർധിപ്പിക്കാൻ അബുദാബിയിലെ ഇത്തിഹാദ് എയർവേസ് ഇന്ത്യ ഗവൺമെന്റിനെ സമീപിച്ചുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നരേഷ് ഗോയലിന്റെ നിയന്ത്രണത്തിൽ 51 ശതമാനം ഓഹരികളാണുള്ളത്. വാർത്തകളുടെ അടിസ്ഥാനത്തിൽ സിവിൽഏവിയേഷൻ സെക്രട്ടറി ആർ എൻ ചൗബേയുമായി നരേഷ് ഗോയൽ കൂടിക്കാഴ്ച നടത്തി. ഇത്തിഹാദ് എയർവേസിന് ജെറ്റ് എയർവേസിൽ 24 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്.