പഞ്ചാബിൽ മാഗി വില്പന ഒരു വർഷത്തേക്ക് നിരോധിച്ചു

Posted on: June 7, 2015

Maggi-noodels-YOPS-big

ചണ്ഡിഗഡ് : മാഗി നൂഡിൽസ് ഇന്ത്യൻ വിപണയിൽ നിന്നും പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചശേഷം പഞ്ചാബ് ഒരു വർഷത്തേക്ക് മാഗിയുടെ വില്പന നിരോധിച്ചു. വിപണിയിലെ മുഴുവൻ സ്റ്റോക്കും നെസ്‌ലെയോട് പിൻവലിക്കാൻ ആവശ്യപ്പെട്ടു.

മോഗ പ്ലാന്റിൽ നിന്നുള്ള 9 ഇനം മാഗിയുടെ ഉത്പാദനവും വിതരണവും ഇന്നലെ മുതൽ നിരോധിച്ചിട്ടുണ്ട്. ഇതോടെ മാഗി നിരോധിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി.