സ്റ്റാർട്ടപ്പ് വില്ലേജിൽ ഹാക്കത്തോൺ

Posted on: June 5, 2015

Startup-Village-Big

കൊച്ചി : സ്റ്റാർട്ടപ്പ് വില്ലേജിൽ എയ്ഞ്ചൽ ഹാക്ക് ജൂൺ 6,7, തീയതികളിൽ നടക്കും. സോഫ്റ്റ് വേർ വിദഗ്ധരും ഡിസൈനർമാരും ഒന്നിച്ചിരുന്ന് വെബ് – മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുന്ന വേദിയാണ് ഹാക്കത്തോൺ.

എയ്ഞ്ചൽ ഹാക്കിന്റെ എട്ടാം സീസണാണിത്. സ്റ്റാർട്ടപ്പ് വില്ലേജ് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തേതും. എയ്ഞ്ചൽ ഹാക്കിൽ മത്സരിക്കാനായി 260 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിജയികൾക്ക് സിലിക്കൺ വാലിയിൽ നടക്കുന്ന ഹാക് – സിലറേറ്റർ പ്രോഗ്രാമിൽ പങ്കെടുക്കാം.