കെൽട്രോണിന് ഏഴ് കോടി രൂപയുടെ ഓർഡർ

Posted on: June 2, 2015

Keltron-Big

തിരുവനന്തപുരം : കെൽട്രോണിന് ഏഴ് കോടിയുടെ ഓർഡർ ലഭിച്ചു. അരൂർ യൂണിറ്റിന് ഡി.ആർ.ഡി.ഒ.യുടെ കീഴിലുള്ള നാവികഗവേഷണ കേന്ദ്രമായ എൻ. പി. ഒ. എൽ ൽ നിന്നും രണ്ട് ടോവ്ഡ് റിസീവർ അരെകൾ നിർമ്മിച്ചു നൽകുന്നതിന് 4.5 കോടി രൂപയുടെയും കെൽട്രോൺ കരകുളം യൂണിറ്റിന് ബംഗലുരുവിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ നിന്നും 13 അണ്ടർ വാട്ടർ അക്കോസ്റ്റിക് കമ്മ്യൂണിക്കേഷൻ സിസ്റ്റം നിർമ്മിച്ചു നൽകുന്നതിന് 2.85 കോടി രൂപയുടെയും ഓർഡറുകൾ ലഭിച്ചു.