സുവര്‍ണ ജൂബിലി നിറവില്‍ കെല്‍ട്രോണ്‍

Posted on: January 12, 2023


തിരുവനന്തപുരം : രാജ്യത്ത് ഇലക്ട്രോണിക്‌സ് വ്യവസായത്തിനു തുടക്കം കുറിച്ച,  കേരളത്തിന്റെ അഭിമാന സ്ഥാപനമായ കെല്‍ട്രോണ്‍ സുവര്‍ണ ജൂബിലിനിറവില്‍. ആഗസ്ത് 30ന് ആണ് കെല്‍ട്രോണിന് 50 വയസ്സ് പൂര്‍ത്തിയാകുന്നത്.

എട്ടുമാസത്തെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് 19ന് അയ്യന്‍കാളി ഹാളില്‍ തുടക്കമാകും.
1973 ആഗസ്ത് മുപ്പതിനാണ് തിരുവനന്തപുരം വിജെടി ഹാളില്‍ (അയ്യന്‍കാളിഹാളില്‍) കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്ന കെല്‍ട്രോണിന്റെ ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിന്റെ വ്യാവസായിക മേഖലയിലെ വികസനത്തിനും സാമൂഹ്യ ഉന്നമനത്തിനും കെല്‍ട്രോണ്‍ വലിയ പങ്കുവഹിച്ചു.

കേരളത്തെ ഇലക്ട്രോണിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നടപ്പാക്കുന്നത്. വ്യവസായ വകുപ്പിനു കീഴില്‍ പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. പുതിയ ഉത്പ്പന്നങ്ങള്‍, സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍, ഇലക്ട്രോണിക്‌സ് ഗവേഷണ വികസന പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കും.

സുവര്‍ണ ജൂബിലി സിഗ് നേച്ചര്‍ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി രാജീവും പങ്കെടുത്തു.

TAGS: KELTRON |