നേവിയുടെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ഏഴിമലയില്‍

Posted on: July 23, 2020

 

കണ്ണൂര്‍ : നാവികസേനയുടെ രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ദതി ഏഴിമല നാവിക അക്കാഡമിയില്‍ കമ്മീഷന്‍ ചെയ്തു. 25 വര്‍ഷത്തെ പ്രവര്‍ത്തനക്ഷമതയോടുകൂടിയ സൗരോർജ
പദ്ധതിയാണിത്. കെല്‍ട്രോണിനായിരുന്നു നിര്‍മാണ ചുമതല. നാവിക അക്കാഡമിയിലെ വൈദ്യുതിച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ഇതിലൂടെ കഴിയും. അക്കാഡമിയിലെ ആവശ്യത്തിനുശേഷം വൈദ്യുതി മിച്ചം വരികയാണെങ്കില്‍ അത് സംസ്ഥാന വൈദ്യുതി വകുപ്പിന് കൈമാറും.

പരിസ്ഥിതി സൗഹാര്‍ദ വികസനത്തിന്റെ ഭാഗമായാണ് ഏഴിമലയില്‍ സൗരോര്‍ജ വൈദ്യുതി സംവിധാനം നടപ്പാക്കിയത്. പദ്ധതി സതേണ്‍ നേവല്‍ കമാന്‍ഡ് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചൗള രാജ്യത്തിനായി ഓണ്‍ലൈന്‍വഴി സമര്‍പ്പിച്ചു.

ഏഴിമല നാവിക അക്കാഡമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി സൗരോര്‍ജ വൈദ്യുതി നിലയത്തിന്റെ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ഉദ്ഘാടനച്ചടങ്ങ്.