ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted on: May 23, 2015

Jayalalithaa-blue-May-2015-

ചെന്നൈ : ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി അഞ്ചാം തവണ സത്യപ്രതിജ്ഞ ചെയ്തു. മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

രജനീകാന്ത്, ശരത്കുമാർ, വിക്രം, പ്രഭു തുടങ്ങിയ തമിഴ്താരനിരയും എംപിമാരും എംഎൽഎമാരും ഉൾപ്പടെ നിരവധി പ്രമുഖ സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.