ടൈറ്റാൻ ജീവനക്കാർക്ക് സ്വയംവിരമിക്കൽ പദ്ധതി

Posted on: April 29, 2016

Titan-Big-red

ചെന്നൈ : ടൈറ്റാൻ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയംവിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു. കമ്പനിയിൽ 10 വർഷം സർവീസ് പൂർത്തിയാക്കിയവരും 40 ന് മേൽ പ്രായമുള്ളവരുമായ ജീവനക്കാർക്ക് വിആർഎസിന് അപേക്ഷിക്കാം.

വാച്ച്-ആഭരണം-കണ്ണട നിർമാണത്തിലേർപ്പെട്ടിരിക്കുന്ന ടൈറ്റാനിൽ 2014-15 ലെ കണക്കുകൾ പ്രകാരം 7,558 ജീവനക്കാരാണുള്ളത്. തമിഴ്‌നാട് ഗവൺമെന്റിന്റെയും ടാറ്റാ ഗ്രൂപ്പിന്റെയും സംയുക്തസംരംഭമാണ് ബംഗലുരു ആസ്ഥാനമായുള്ള ടൈറ്റാൻ.

ഹൊസൂർ, കോയമ്പത്തൂർ (തമിഴ്‌നാട്), പന്ത്‌നഗർ, ഡെറാഡൂൺ, റൂർക്കി (ഉത്തരഖണ്ഡ്) എന്നിവിടങ്ങളിൽ ടൈറ്റാന് ഫാക്ടറികളുണ്ട്.