ശ്രീപെരുമ്പത്തൂരിൽ എയ്‌റോസ്‌പേസ് പാർക്ക്

Posted on: September 5, 2015

Aerospace-Park-Big

ചെന്നൈ : തമിഴ്‌നാട് ഗവൺമെന്റ് ശ്രീപെരുമ്പത്തൂരിൽ എയ്‌റോസ്‌പേസ് പാർക്ക് സ്ഥാപിക്കും. 30 എയ്‌റോസ്‌പേസ് കമ്പനികൾ പാർക്കിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. പാർക്കിൽ 3,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

5000 തൊഴിലവസരങ്ങളുണ്ടാകും. 300 ഏക്കർ ഭൂമി പാർക്കിനായി അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷനാണ് പദ്ധതിയുടെ നിർവഹണച്ചുമതല.