ജയലളിതയുടെ സത്യപ്രതിജ്ഞ 11 മണിക്ക്

Posted on: May 23, 2015

J-Jayalalitha-CS-oct18-2014

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത ഇന്നു രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ജയലളിത 10.35 ന് പോയസ് ഗാർഡൻസിലെ വസതിയിൽ നിന്ന് പുറപ്പെടും. മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഹാളിലാണ് ചടങ്ങ്. ജയലളിതയ്ക്ക് ഒപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന പന്നീർശെൽവം പുതിയ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയാകും.

സത്യപ്രതിജ്ഞ ചടങ്ങുകൾ വീക്ഷിക്കാൻ അണ്ണാഡിഎംകെ പ്രവർത്തകർ ഇന്നലെ മുതലെ നഗരത്തിൽ എത്തിത്തുടങ്ങിയിരുന്നു. ജനകൂട്ടത്തെ നിയന്ത്രിക്കാൻ കനത്ത ബന്തവസാണ് ചെന്നൈ നഗരത്തിൽ പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.