ഡിഷ് ടിവി ഡി2എച്ച് ലോകകപ്പ് പ്രവചന മത്‌സരം

Posted on: June 12, 2019

കൊച്ചി : ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്‌സര വിജയികളെ പ്രവചിക്കുന്ന വരിക്കാര്‍ക്ക് ആകര്‍ഷക സമ്മാനങ്ങളുമായി ഡി2എച്ച്ക്രിക്കറ്റ്കപ്പ് ഡിഷ് ടിവി പ്രഖ്യാപിച്ചു.

ശരിയായ പ്രവചനം നടത്തുന്നവര്‍ അടുത്ത റീചാര്‍ജ് സമയത്ത് 30 ശതമാനം കുറച്ച് ചാര്‍ജ് നല്‍കിയാ മതി. എല്ലാ ദിവസവും ഏറ്റവും വേഗത്തില്‍ മത്‌സര വിജയിയെ പ്രവചിക്കുന്ന 10 പേരെ വീതം തെരഞ്ഞെടുത്ത് അവര്‍ക്ക് ഡി2എച്ചി ഒരു മാസത്തെ വരിസംഖ്യ സൗജന്യമാക്കും. എല്ലാ മത്‌സരങ്ങളിലുമായി ഏറ്റവും വേഗത്തില്‍ പ്രവചനം നടത്തുന്ന 10 പേര്‍ ഒരു വര്‍ഷത്തെ ചാര്‍ജ് നല്‍കേണ്ടതില്ല.

കളി ആരംഭിക്കുന്നതിന് മുന്‍പ്  ONTV ആപ്പ്, അല്ലെങ്കി ചാനല്‍ നമ്പര്‍ 998 സന്ദര്‍ശിച്ച് മത്‌സരത്തി ല്‍ പങ്കാളികളാവാം. നിലവിലുള്ള വരിക്കാര്‍ക്കും പുതുതായി ചേരുന്നവര്‍ക്കും മത്‌സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

TAGS: Dish TV |