ഫിക്കി സമ്മേളനം 9 മുതല്‍ കൊച്ചിയില്‍

Posted on: November 3, 2023

കൊച്ചി : സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ടു കേരള വ്യവസായ വികസന കോര്‍പറേഷനുമായി (കെഎസ്‌ഐഡിസി) സഹകരിച്ചു ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിക്കുന്ന സമ്മേളനം പയനിയറിംഗ് ഗ്രോത്ത്; ട്രാന്‍സ്‌ഫോമിംഗ് കേരള 9,10 തീയതികളില്‍ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കുന്നചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമാപന സമ്മേളനം ഗവരണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍. ബാലഗോപാല്‍, നടന്‍ കമല്‍ഹാസന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ അലക്‌സാ
ണ്ടര്‍ എല്ലിസ്, ശശി തരൂര്‍ എംപിതുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും.

27 മേഖലകളില്‍ നിന്നുള്ളവര്‍ക്കു ഫിക്കിമെയ്ഡ് ഇന്‍ കേരള അവാര്‍ഡുകളും സമ്മാനിക്കുമെന്ന് ഫിക്കി സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. എം.ഐ. സഹദുല്ല പറഞ്ഞു. വ്യവസായ സംരംഭകര്‍, നിക്ഷേപകര്‍, നയരൂപീകരണ വിദഗ്ധര്‍, ഉന്നതസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS: Ficci |