ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ് നിര്‍മാണം ; ഫിക്കി വെബിനാര്‍ സംഘടിപ്പിച്ചു

Posted on: June 3, 2021

കൊച്ചി : തദ്ദേശീയ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ് നിര്‍മാണത്തെക്കുറിച്ചും മെഡിക്കല്‍ ആവശ്യത്തിനായുള്ള ഓക്‌സിജന്‍ എന്റിച്ച്‌മെന്റ് സാങ്കേതികവിദ്യയെസംബന്ധിച്ചും ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ വെബിനാര്‍ സംഘടിപ്പിച്ചു.

വിഎസ്എസ്സി സ്വാസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്. ഇളങ്കോവന്‍, സിഎഐആര്‍ ഡയറക്ടര്‍ ഡോ. ഹരീഷ് ഹിറാനി, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് സീനിയര്‍ ഡിജിഎം കെ. രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

കേരള മെഡിക്കല്‍ സര്‍വീസസ്തകോര്‍പറേഷന്‍ അപ്പലേറ്റ് അഥോറിറ്റി ജനറല്‍ മാഞ്ജര്‍ ഡോ. എസ്. ആര്‍. ദിലീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ-ചെയര്‍ ഡോ.എം.ഐ. സഹദുള്ള സ്വാഗതവും സ്റ്റേറ്റ് കൗണ്‍സില്‍ മേധാവി ഡോ.സാവിയോ മാത്യു നന്ദിയും പറഞ്ഞു. ഫിക്കി ഹെല്‍ത്ത് കമ്മിറ്റി കോ-ചെയര്‍ ബിബു പുന്നുരാന്‍ മോഡറേറ്ററായിരുന്നു.

TAGS: Ficci |