പ്ലാസ്റ്റിക് റീസൈക്ലിംഗ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്

Posted on: October 6, 2023

കൊച്ചി : വ്യവസായ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് പ്ലാസ്റ്റിക് റീസൈക്ലിംഗ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്. ഓള്‍ ഇന്ത്യ പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ മുംബൈയില്‍ ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ സംഘടിപ്പിക്കുന്ന ‘പ്ലാസി വിഷന്‍ 2023’ന്റെ ബൂസ്റ്റര്‍ മീറ്റ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള പ്ലാസ്റ്റിക് മാനുഫാക്ച അസോസിയേഷന്റെ റേഴ്‌സ്‌നേതൃത്വത്തിലാണ് ബൂസ്റ്റര്‍ മീറ്റ്‌സംഘടിപ്പിച്ചത്.

അസോസിയേഷന്‍ പ്രസിഡന്റ് എം.എസ്.ജോര്‍ജ്, കേരള സംസ്ഥാന സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ജനറല്‍ സെക്രട്ടറി പി.ജെ.ജോസ്, സെന്‍ട്രല്‍ പോളിമര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി കെ.എ.രാജേഷ്, പ്ലാസ്റ്റി വിഷന്‍ കേരള ചെയര്‍മാന്‍ പി.ജെ.മാത്യു, ഹരേന്‍ സാംഘ് വി, മയൂര്‍ കെ.ഷാ എന്നിവര്‍ പ്രസംഗിച്ചു.