ഡി-സ്‌പേസിന്റെ വരവ് വ്യവസായ നയത്തിന്റെ ഗുണഫലമാണെന്ന് മന്ത്രി പി. രാജീവ്

Posted on: July 29, 2023

തിരുവനന്തപുരം: വിവിധ ലോക രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡി-സ്‌പേസിന്റെ കേരളത്തിലേക്കുള്ള കടന്നുവരവ് സര്‍ക്കാരിന്റെ വ്യവസായ നയത്തിന്റെ ഗുണഫലം കൂടിയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്, മാനവവിഭവ ശേഷിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള സം
സ്ഥാനം റിസര്‍ച്ച് ആന്‍ഡ് വലപ്‌മെന്റ് മേഖലയിലേക്ക് ലോകോത്തര കമ്പനികളെ ആകര്‍ഷിക്കാനായി നിരവധി കാര്യങ്ങളാണ് വ്യവസായ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിസ്‌പേസ് പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളും മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളും കേരളത്തിലേക്ക് കടന്നുവരും.

കണക്റ്റഡ് ഓട്ടൊമേറ്റഡ് ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായ ഡി സ്‌പേസ് ജര്‍മനി, കൊയേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പുറത്ത് അവരുടെ മൂന്നാമത്തെ സെന്റര്‍ ഒഫ് എക്‌സലന്‍സാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തുള്ള കിന്‍ഫ്ര പാര്‍ക്കിലാണ് ഇവരുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഇവിടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 300 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ വൈജ്ഞാനിക സമ്പദ്ഘടനയിലേക്ക് പാത തുറന്നുകൊണ്ട് കമ്പനി കേരളത്തിലെ ഗവേഷണസ്ഥാപനങ്ങളുമായും സര്‍വകലാശാലകളുമായും സഹകരിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

TAGS: DISPACE | P. Rajeev |