എംഎസ്എംഇകള്‍ക്ക് ഇന്‍ഷുറന്‍സ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി പി.രാജീവ്

Posted on: June 28, 2023

തിരുവനന്തപുരം : സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ)ങ്ങള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുമെന്നും പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പി.രാജീവ്. രാജ്യാന്തര എംഎസ്എംഇ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച പ്രകടനം
നടത്തുന്ന എംഎസ്എംഇ, തദ്ദേശസ്ഥാപനം എന്നിവയ്ക്ക് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കും.

സംരംഭക വര്‍ഷത്തില്‍ പ്രഖ്യാപിച്ച ഒരു തദ്ദേശസ്ഥാപനം ഒരുല്‍പന്നം പദ്ധതിയുടെ ഭാഗമായി ഡിപിആര്‍ തയാറാക്കുന്നതിനു തദ്ദേശസ്ഥാപനങ്ങള്‍ക്ക് 50000 രൂപ സഹായമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് വര്‍ഷത്തിലധികമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന 1000 എംഎസ്എം ഇകള്‍ക്കു പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള പദ്ധതി തയാറാക്കാന്‍ ഒരു ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കും.

രണ്ടുകോടി രൂപ വരെ പ്രവര്‍ത്തന മൂലധനവും അനുവദിക്കും. അഞ്ച് ഏക്കര്‍ സ്ഥലമുള്ള എന്‍ജിനീയീറിങ് കോളജുകള്‍ക്കു ക്യാംപസ് വ്യവസായ പാര്‍ക്ക് പദവി നല്‍കും. ഇന്‍സെന്റീവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.