കൊച്ചി വാട്ടര്‍ മെട്രോ വൈറ്റില-കാക്കനാട് സര്‍വിസ്

Posted on: April 28, 2023

കൊച്ചി : വാട്ടര്‍ മെട്രോയുടെ മെട്രോ രണ്ടാം റൂട്ടും ഹിറ്റ്. വൈറ്റിലയില്‍നിന്നു കാക്കനാട്ടേക്കും വാട്ടര്‍ സര്‍വീസ് തുടങ്ങി. വൈപ്പിന്‍ ഹൈക്കോടതി റൂട്ടിലെ തിരക്കുണ്ടായില്ലെങ്കിലും ആദ്യദിന സര്‍വീസില്‍ ബോട്ടുകള്‍ നിറയെ യാത്രക്കാരെത്തി. രാവിലെയും വൈകിട്ടും 3 വീതം സര്‍വീസുകളായിരുന്നു. രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയുമാണ് കാക്കനാട് റൂട്ടില്‍ സര്‍വീസ് രണ്ടാം ദിവസമായ ഇന്നലെ 7039 പേര്‍ യാത്രചെയ്തു.

വീല്‍ചെയര്‍ യാത്രക്കാരായ ഡോ. സിജു വിജയനും സൗമ്യഅയ്യരുമായിരുന്നു ആദ്യ യാത്രക്കാര്‍. കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, സിറ്റി പൊലീസ് കമ്മിഷണര്‍ സേതുരാമന്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുരുന്തില്‍, സ്മാര്‍ട് സിറ്റി സിഇഒ മനോജ് നായര്‍, കെഎംആര്‍എല്‍ എംഡിലോകനാഥ് ബെഹ്‌റ എന്നിവരും
ആദ്യ ബോട്ടിലെ യാത്രക്കാരായി.