പയ്യന്നൂരിൽ സിയാൽ സൗരോർജ്ജ പ്ലാന്റ്

Posted on: March 7, 2022

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) പയ്യന്നുര്‍ ഏറ്റുകുടുക്കയിലെ 35 ഏക്കറില്‍ സ്ഥാപിച്ച 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവാദങ്ങള്‍ ഉയര്‍ന്നെന്നു കരുതി നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കാനോ മാറ്റിവയ്ക്കാനോ സര്‍ക്കാര്‍ തയാറാകില്ല.

വന്‍കിട പദ്ധതികളോടൊപ്പം പരിസ്ഥിതി സൗഹൃദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വികസന പദ്ധതികള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഭാവിതലമുറയ്ക്കും വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടിന് കൂടുതല്‍ കരുത്തേകാനാണ് സിയാലിന്റെ പരിസ്ഥിതി സൗഹൃദമായ സംരംഭത്തിലൂടെ കഴിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പയ്യന്നൂരിലെ പ്ലാന്റില്‍ പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതിത്പാദിപ്പാക്കാനാകും. ഇതോടെ സിയാലിന്റെ സോളാര്‍പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് ആയി വര്‍ധിച്ചു. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭൂഗര്‍ഭ കേബിള്‍ വഴി കാങ്കോല്‍ 110 കെവി സബ് സ്റ്റേഷനിലേക്കാണ് നല്‍കുന്നത്. അധിക വൈദ്യുതി കെഎസ്ഇബിയുടെ പവര്‍ ഗ്രിഡിലേക്ക് നല്‍കി ആവശ്യമുള്ളപ്പോള്‍ തിരിച്ചു ലഭിക്കുന്ന പവര്‍ ബാങ്കിംഗ് സമ്പദായമാണ് സിയാല്‍ നടപ്പാക്കുന്നത് ഉദ്ഘാടന ചടങ്ങില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, എംഎല്‍എ മാരായ ടി. ഐ. മധുസൂദനന്‍,എം. രാജഗോപാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. മുന്‍ എം പി കെ. കെ. രാഗേഷ്, സിയാല്‍ എംഡി എസ്. സുഹാസ്, സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എക്‌സി. ഡയറക്ടര്‍ പി. ജോസ് തോമസ്തുടങ്ങിയവര്‍ പ്രസംഗിച്ചു. പദ്ധതിയുമായി സഹകരിച്ച ടാറ്റാ പവര്‍ പ്രതിനിധികള്‍ക്കുള്ള ഉപഹാരം ടി.ഐ. മധുസൂദനന്‍ എംഎല്‍എ നല്‍കി.