കോവിഡിനുശേഷമുള്ള ഭാവി ഇന്ത്യയുടേത് : എം എ യൂസഫലി

Posted on: July 6, 2021

 


കൊച്ചി: കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ മികച്ച കാലമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി.

എഴുപത്തിമൂന്നാം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖയുടെ സിഎ ദിനാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ട്.

സാമ്പത്തിക സ്ഥാപനങ്ങളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളാണ് സിഎക്കാര്‍. അതുകൊണ്ടുതന്നെ സ്ഥാപനങ്ങള്‍ക്ക് മികച്ച ഉപദേശങ്ങള്‍ നല്ക്കാന്‍ ശമിക്കണമെന്നും യുസഫലി പറഞ്ഞു.

ഐസിഎഐ എറണാകുളം ശാഖാ ചെയര്‍മാന്‍ രഞ്ജിത്ആര്‍. വാര്യര്‍ സ്വാഗതം ആശംസിച്ചു. ദീപ വര്‍ഗീസ്, ജോമോന്‍കെ.ജോര്‍ജ്, ബാബു ഏബ്രഹാംകള്ളിവയലില്‍, തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: M A Yusaf Ali |