കെ എസ് ആര്‍ ടി സി ട്രേഡ്മാര്‍ക്ക് കേരളത്തിന് സ്വന്തം

Posted on: June 3, 2021

തിരുവനന്തപുരം ; രണ്ട് ആനകള്‍ ചേര്‍ന്ന മുദ്രയും കെ.എസ്.ആര്‍.ടി.സി. എന്ന വ്യാപാരനാമവും ആനവണ്ടി എന്ന പേരും ഇനി കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തം. ചുരുക്കെഴുത്തിലെ സാമ്യം കാരണം കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഉന്നയിച്ചിരുന്ന അവകാശവാദം ട്രേഡ് മാര്‍ക്ക് അധികൃതര്‍ തള്ളി. കെ.എസ്.ആര്‍.ടി.സി. എന്ന പേര് ഉപയോഗിക്കരുതെന്ന് കാണിച്ച് 2014 ല്‍ കര്‍ണാടക കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചിരുന്നു.

അന്നത്തെ എം.ഡി. ആന്റണി ചാക്കോകേന്ദ്രസര്‍ക്കാരിനു കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് അപേക്ഷ നല്‍കി. തുടര്‍ന്നുനടന്ന നിയമപോരാട്ടത്തിലാണ് കേരളം വിജയിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി. മേധാവി ബിജുപ്രഭാകര്‍ അറിയിച്ചു.

പെന്‍ഷന്‍കാര്‍ക്ക് 3500, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കാര്‍ക്ക് ജൂണ്‍ മുതല്‍പെന്‍ഷനോടൊപ്പം 500 രൂപ ഇടക്കാലാശ്വാസം നല്‍കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

 

TAGS: KSRTC |