ദീപാവലി ഹൈന്ദവ സംസ്‌കാരത്തിന്റെ മഹനീയത വിളിച്ചോതുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആശംസ

Posted on: October 24, 2017

ലണ്ടൻ : ഹൈന്ദവ സംസ്‌കാരത്തിന്റെ മഹനീയത വിളിച്ചോതുന്ന ആഘോഷമാണ് ദീപാവലിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. എൻആർഐ ബിസിനസുകാരായ ഹിന്ദുജ സഹോദരന്മാർ ലണ്ടനിലെ വസതിയിൽ ഒരുക്കിയ ദീപാവലി വിരുന്നിലാണ് മേയുടെ ആശംസ കുറിപ്പ് വായിച്ചത്.

ഇന്റർനാഷണൽ ഡെവലപ്‌മെന്റിനു വേണ്ടിയുള്ള ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി പ്രീതി പട്ടേലാണ് പ്രധാനമന്ത്രി ബ്രസൽസിലാണെന്ന് അറിയിച്ച് സന്ദേശം വായിച്ചത്. യൂറോപ്പിലും യുകെയിലും ഹിന്ദു സമൂഹം നിർണായകമായ സംഭാവനകൾ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ പറഞ്ഞു.

ദീപാവലി പ്രകാശത്തിന്റെ ഉത്സവമാണെും ഭുതകാലത്തെ സംഭവങ്ങളെല്ലാം മറക്കുമ്പോൾ ശത്രുക്കളെയും തെറ്റുകളെയും കൂടി മറുന്നു കൊണ്ട് പുതിയൊരു അധ്യായത്തിന് തുടക്കമിടണമൈന്ന് ഹിന്ദുജ ഗ്രൂപ്പ് സഹ ചെയർമാൻ ജി.പി. ഹിന്ദുജ പറഞ്ഞു.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോസ്, ബറോനസ് സന്ദീപ് വർമ ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വൈ.കെ. സിൻഹ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.