യു എൻ സുസ്ഥിര വികസന ലക്ഷ്യം : 14 ന് സേവ്യർ ഇൻസ്റ്റിറ്റിയുട്ടിൽ രാജ്യാന്തര സെമിനാർ

Posted on: March 12, 2019

കൊച്ചി : സേവ്യർ ഇൻസ്റ്റിറ്റിയുട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് എൻട്രപ്രൂണർഷിപ്പ് കൊച്ചിയും (സൈം) ഓയിസ്‌ക ഇന്റർനാഷണലും ചേർന്ന് സംഘടിപ്പിക്കുന്ന യു എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ള രാജ്യാന്തര സെമിനാർ മാർച്ച് 14, 15 തീയതികളിൽ സൈമിൽ നടക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആഗോള സമൂഹത്തിന് വഴികാട്ടിയാവുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. ലോകത്തിൻറെ മറ്റു ഭാഗങ്ങളിൽ ലക്ഷ്യം കൈവരിക്കാൻ സഹായകരമായ രീതികളും പ്രവർത്തനങ്ങളും മാതൃകയാക്കുന്നതിനെ കുറിച്ച് സെമിനാര് ചർച്ച ചെയ്യും.

ബിസിനസ് സ്ഥാപനങ്ങൾ, എൻ ജി ഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്താം എന്നതിനെ കുറിച്ചും ചർച്ചകൾ നടക്കും. യു എൻ എസ് ഡി ജിയുടെ അഞ്ച് തത്വങ്ങളായ ജനങ്ങൾ, സമൃദ്ധി, ഗ്രഹം, പങ്കാളിത്തം, സമാധാനം എന്നിവയും സെമിനാർ ചർച്ച ചെയ്യുമെന്ന് ഡീൻ ക്യാപ്റ്റൻ കെ. സി സിറിയക്, കോൺഫറൻസ് കോർഡിനേറ്റർ ഡോ. മെഴ്സിയ ജസ്റ്റിൻ എന്നിവർ അറിയിച്ചു.

TAGS: Prof. J. Philip | XIME |