പ്രഫ. ജെ. ഫിലിപ്പിന് എക്‌സലൻസ് അവാർഡ്

Posted on: May 18, 2019

ചങ്ങനാശേരി : ബംഗലുരു സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ് സ്ഥാപകൻ പ്രഫ. ജെ. ഫിലിപ്പിന് ചങ്ങനാശേരി അതിരൂപതയുടെ എക്‌സലൻസ് അവാർഡ്.

മാനേജ്‌മെൻറ് വിദ്യാഭ്യാസരംഗത്തെ സമഗ്രസംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് പുന്നക്കുന്നത്തുശേരി സെന്റ് ജോസഫ്‌സ് ഇടവകയിലെ കാപ്പിൽ കുടുംബാംഗമാണ്. മേയ് 20 ന് തിരുവനന്തപുരം കുറ്റിച്ചലിൽ നടക്കുന്ന അതിരൂപതാദിനാഘോഷത്തോടനുബന്ധിച്ച് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പുരസ്‌കാരം സമ്മാനിക്കും.